Share Friends

വിലയേറിയ ലോഹ വസ്തുക്കൾ വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു നിർമ്മാതാവും മൊത്തക്കച്ചവടക്കാരനും വിതരണക്കാരനും ചില്ലറ വ്യാപാരിയും നിർബന്ധമായും BIS-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്*

 

നിർമ്മാതാവ്, ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ മൊത്തക്കച്ചവടക്കാരനോ, വിതരണക്കാരനോ, ചില്ലറ വ്യാപാരിയോ അല്ലെങ്കിൽ അന്തിമ ഉപഭോക്താവോ വിൽക്കുന്നതിൽ ഏർപ്പെടുന്നു ഇതിനായി രജിസ്ട്രേഷൻ ആവശ്യമാണ്:

 

Bis HUID ആഭരണങ്ങൾ വിൽപ്പന നടത്തുന്ന നിർമ്മാതാവ്, മൊത്തക്കച്ചവടക്കാരൻ, വിതരണക്കാരൻ, ചില്ലറ വ്യാപാരികൾ, അന്തിമ വിൽപ്പന നടത്തുന്ന കച്ചവടക്കാരൻ എന്നിവർ എല്ലാം Bis ലൈസൻസ് എടുക്കേണ്ടതാണ്

 

¡¡¡. ജ്വല്ലറികൾക്ക് JOBWORK അടിസ്ഥാനത്തിൽ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന കരകൗശല തൊഴിലാളികൾ ( ആഭരണ തൊഴിലാളികൾ) അല്ലെങ്കിൽ നിർമ്മാതാക്കൾ, നിർമ്മാതാവ്, മൊത്തക്കച്ചവടക്കാരൻ, വിതരണക്കാരൻ, ചില്ലറവ്യാപാരി തുടങ്ങിയ ശൃംഖലയിലെ ഏതെങ്കിലും വ്യക്തികൾക്ക് ആഭരണങ്ങൾ വില്പന ചെയ്യുന്നില്ലെങ്കിൽ ഇവർക്ക് BIS ലൈസൻസ് എടുക്കേണ്ടതില്ല.

അല്ലാത്തപക്ഷം മുകളിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾ വിൽപ്പനയിൽ ഏർപ്പെടുന്നുണ്ടെങ്കിൽ ആഭരണങ്ങൾ വിൽപ്പന നടത്തുന്നതിനു മുൻപ് ഹോൾമാർക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്

 

40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ജ്വല്ലറികൾ നിർബന്ധിത BIS ലൈസൻസ് എടുക്കേണ്ടതില്ല. പക്ഷേ ഇവർ BIS HUID ആഭരണങ്ങൾ വിൽക്കണമെങ്കിൽ BIS ലൈസൻസ് നിർബന്ധമാണ്

Bis ലൈസൻസ് എടുത്ത നിർമ്മാതാവ്, മൊത്തക്കച്ചവടക്കാരൻ, വിതരണക്കാരൻ, ചില്ലറ വിൽപ്പനക്കാരൻ എന്നിവരിൽ ഹാൾമാർക്ക് ചെയ്യാനുള്ള ഉത്തരവാദിത്തം ആദ്യത്തെ വിൽപ്പന നടത്തുന്നയാൾക്കാണ്( വില്പനയ്ക്ക് മുൻപ് ഹാൾമാർക്ക് ചെയ്യേണ്ടതാണ്). അങ്ങനെ നടപടി ക്രമത്തിൽ ഹാൾമാർക്കിംഗ് ഒരു തവണ മാത്രമേ ചെയ്യാവൂ, അത് നിർമ്മാതാവോ മൊത്തക്കച്ചവടക്കാരനോ വിതരണക്കാരനോ ചില്ലറ വ്യാപാരിയോ ആകാവുന്ന ആദ്യ വിൽപ്പന നടത്തിയയാൾ തന്നെ ചെയ്യണം.

 

 

നിർബന്ധിത ഹാൾമാർക്ക് നിന്നും ഒഴിവാക്കിയിട്ടുള്ള ആഭരണങ്ങൾ

 

A) വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഏതെങ്കിലും പ്രത്യേക നിർദ്ദേശമുള്ള ആഭരണങ്ങളെ ഹാൾമാർക്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

 

B)രണ്ട് ഗ്രാമിൽ താഴെ ഭാരമുള്ള ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

 

C) സ്വർണ്ണ പല്ലുകൾ, ഹോസ്പിറ്റലിൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വർണ്ണത്തിൽ നിർമ്മിക്കുന്ന വസ്തുക്കൾ. സ്വർണ്ണ നൂലുകൾ സ്വർണ്ണത്തിന്റെ വാച്ചുകൾ, പേന എന്നിവ ഹാൾമാർക്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

 

D) പൂർണ്ണമായും പൂർത്തീകരിക്കപ്പെടാത്ത സ്വർണ്ണ ആഭരണങ്ങൾ ഹോൾമാർക്കിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു ഉദാഹരണത്തിന്. ആഭരണങ്ങളിൽ ഉപയോഗിക്കുന്ന മിഷൻചെയിൻ, ഗോൾഡ് ബോൾസ്, സ്ക്രൂ. കമ്പികൾ, തകിട്, ഡൈ രൂപങ്ങൾ എന്നീ നിർമ്മാണത്തിന്റെ മധ്യ ഘട്ടങ്ങളിലുള്ള സ്വർണ ഉൽപ്പന്നങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

 

F) അന്താരാഷ്ട്ര അല്ലെങ്കിൽ പ്രാദേശിക എക്സിബിഷനുകൾ പ്രദർശനത്തിനായി ഉപയോഗിക്കുന്ന ആഭരണങ്ങൾ എന്നിവയെല്ലാം ഹാൾമാർക്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

 

G) നിർമ്മാണം ചെയ്ത ആഭരണങ്ങൾ മറ്റു വില്പനക്കാരിലേക്ക് പ്രദർശനം ചെയ്തു സെലക്ഷൻ ചെയ്യുന്ന ആഭരണങ്ങൾ അഥവാB2B എക്സിബിഷൻ ആഭരണങ്ങൾക്ക് ഹോൾമാർക്ക് ചെയ്യേണ്ടതില്ല. ഉദാഹരണത്തിന്ഒരു ആഭരണം നിർമ്മാതാവ്തന്റെ മാനുഫാക്ചർ യൂണിറ്റിൽ നിർമ്മിക്കുന്ന ആഭരണങ്ങൾ മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളിൽ വില്പനയ്ക്ക് മുൻപ് സെലക്ഷൻ ചെയ്യുന്നതിന് കൊണ്ടുപോകുന്ന ആഭരണങ്ങൾ ഹോൾമാർ ചെയ്തു കൊണ്ടുപോകേണ്ട ആവശ്യമില്ല. പക്ഷേ സെലക്ഷൻ ചെയ്ത ആഭരണങ്ങൾ വിൽപ്പന നടത്തുന്നതിനു മുൻപ് ഹോൾമാർ ചെയ്തതിനുശേഷം വില്പന നടത്തേണ്ടതാണ്

 

H) ആഭരണങ്ങളുടെ പ്രത്യേക വിഭാഗങ്ങൾ - കുന്ദൻ, പോൾക്കി, ജഡാവു ഹാൾമാർക്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

 

 

 

 

 

10.000gm തങ്കം /91.60=10.910-10.000gm തങ്കം കുറയ്ക്കുമ്പോൾ  0.910 ml മിശ്രിതം ചേർക്കേണ്ടതാണ് മിശ്രിതം ചേർക്കേണ്ടതാണ് ഈ മിശ്രിതത്തിൽ 0.900 സിങ്കും,0.010 ഇന്ദ്നിയം ചേർക്കുമ്പോൾ 916 huid ആഭരണങ്ങൾ തയ്യാറാക്കുന്നതിനുള്ള സോൾഡറിങ് മിശ്രിതം ഉപയോഗിക്കാം

30.000gm ÷91.10=27.330 തങ്കം ലഭിക്കുന്നു

30.000gm സ്വർണ്ണത്തിൽ നിന്നും 27.330 തങ്കം കഴിക്കുമ്പോൾ 2.670 ചെമ്പ് ഈ സ്വർണ്ണത്തിൽ ഉണ്ടാകുന്നു

സാധാരണ 100 തങ്കത്തിൽ 8.930 ചെമ്പു ചേർക്കുമ്പോഴാണ് 916 സ്വർണ്ണം ലഭിക്കുന്നത്

ആയതിനാൽ മുകളിൽ ലഭിച്ചിരിക്കുന്ന കോപ്പറിന്റെ കാൽക്കുലേഷൻ 2.670/8.930=29.890 ലഭിക്കുന്ന തങ്കത്തിൽ നിന്നും നമ്മുടെ കയ്യിലുള്ള തങ്കം 27.330 കഴിക്കുമ്പോൾ ഈ കോപ്പറിന് സമാനമായ തങ്കം ചേർക്കേണ്ട കണക്ക് വ്യക്തമാകുന്നു 2.560 pure


Share Friends